കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്; മാർക്കറ്റ് അടച്ചിടും

palayam market

കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മാർക്കറ്റ് അടച്ചിടാൻ തീരുമാനമായി.

മാർക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെട്ടുവെന്നാണ് വിവരം. 760 പേർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. അതിലാണ് 233 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ചും പൊതുഇടങ്ങൾ കേന്ദ്രീകരിച്ചുമാണ് രോഗ വ്യാപനം വർധിക്കുന്നത്.

Read Also : പാളയം മാർക്കറ്റിൽ കർശന നിയന്ത്രണം; സാഫല്യം കോംപ്ലക്‌സ് 7 ദിവസത്തേക്ക് അടക്കും; തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ

അൽപസമയത്തിനകം മാർക്കറ്റ് അടക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാർക്കറ്റ് തുറക്കില്ലെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി. സെൻട്രൽ മാർക്കറ്റിലും കഴിഞ്ഞ ദിവസം നിരവധി ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights kozhikkode palayam market, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top