Advertisement

റാഫേൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ശിവാംഗി സിംഗ്

September 24, 2020
Google News 2 minutes Read

റാഫേൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗ്. നിലവിൽ അംബാല ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനത്തിലാണ് ശിവാംഗി.

വ്യോമസേനയുടെ പത്ത് യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളായ ശിവാംഗി 2017ലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. സേനയിൽ ചേർന്നതിന് ശേഷം മിഗ് 21 ബിസൺ എയർക്രാഫ്റ്റാണ് ശിവാഗിം പറപ്പിച്ചിരുന്നത്. രാജസ്ഥാൻ ആസ്ഥാനമായുള്ള യുദ്ധവിമാനത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവാംഗി, 2017ലെ രണ്ടാം ബാച്ചിലെ വനിതാ യുദ്ധവിമാന പൈലറ്റുമാരിലൊരാളാണ്. റാഫേൽ ജെറ്റ് പറപ്പിക്കാനുള്ള പരിശീലനത്തിനൊടുവിൽ അംബാലയിലെ പതിനേഴാം നമ്പർ ഗോൾഡൻ ആരോസ് സ്‌ക്വാഡ്രനിൽ ചേരും.

ശിവാംഗിയ്ക്ക് മുൻപ് 2018ൽ ആവണി ചതുർവേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യത്തെ ഇന്ത്യൻ വനിത.

Story Highlights Shivangi Singh became the first Indian woman to fly a Raphael fighter jet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here