ഉയരക്കുറവിന്റെ പരിമിതികള്‍ മറികടന്ന് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി സൂരജ്

sooraj thelakkad

മിമിക്രി -സിനിമ താരമായ സൂരജ് തേലേക്കാട് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഏറെ നാള്‍ മനസില്‍ സൂക്ഷിച്ച ആഗ്രഹം സാധ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു കലാകാരന്‍. വാഹനമോടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു എന്നതാണ് സൂരജിന്റെ സന്തോഷത്തിന് കാരണം. കഴിഞ്ഞ ദിവസമാണ് വാഹനമോടിക്കാനുള്ള ലൈസന്‍സ് സൂരജ് സ്വന്തമാക്കിയത്. ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ ആഹ്ലാദത്തിലാണ് സൂരജ്.

സ്വന്തമായി കാര്‍ വാങ്ങിയെങ്കിലും ഡ്രൈവിംഗ് പഠിച്ച ശേഷവും സൂരജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. 125 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഈ ഇരുപത്തഞ്ചുകാരന് ഉയരം ഒരു വിലങ്ങു തടിയായി. ചിരിക്കുന്ന മുഖവും ചിരിപ്പിക്കുന്ന വര്‍ത്തമാനവും കൊണ്ട് പ്രേക്ഷക മനസില്‍ ഇടംപിടിച്ച സൂരജിന് പക്ഷെ തോല്‍ക്കാന്‍ മനസിലായിരുന്നു. വാഹനത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് സൂരജ് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയത്.

പരിമിതികള്‍ എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നതെല്ലാം പരിധികളില്ലാത്ത ലോകം കീഴടക്കാനുള്ള ഊര്‍ജമാണ് സൂരജിന്. ലൈസന്‍സ് ലഭിച്ചതോടെ സൂരജ് തന്റെ യാത്രകള്‍ ആരംഭിച്ചു കഴിഞ്ഞു.

Story Highlights sooraj thelakkad driving license

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top