ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കാൻ പ്രത്യേക വിജ്ഞാപനത്തിന് നിയമോപദേശം

ബാങ്കിംഗ് നിയന്ത്രണ ഭേദഗതിയിലെ വ്യവസ്ഥകൾ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ബാധികമാക്കുന്നത് സമ്പന്ധിച്ച് ് കേന്ദ്ര ധനമന്ത്രാലയത്തിന് നിയമോപദേശം ലഭിച്ചു. 1624 സർവീസ് സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക് എന്നിവയ്ക്ക് നിയമം ബാധകമാക്കാനാണ് പ്രത്യേക വിജ്ഞാപനം. 24 എക്‌സ്‌ക്ലൂസിവ്.

ഇന്ത്യയിലെ ആകെ പ്രാഥമികസംഘങ്ങളിൽ 1.7 % മാത്രം ആണ് കേരളത്തിൽ ഉള്ളത്. എന്നാൽ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 69.5 % ഇവിടെ നടക്കുന്നുണ്ട്. ബാങ്കിംഗ് നിയന്ത്രണ നിയമ ഭേഭഗതി പാസാക്കിയിട്ടും കേരളത്തിലെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളെയും നിയമത്തിന്റെ വലയ്ക്കകത്താക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടില്ല. നിലവിൽ കേരളത്തിലെ 60 അർബൻ ബാങ്കുകൾക്ക് മാത്രമേ നിയമം ബാധകമാകൂ എന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിയമോപദേശം തേടിയത്.

പ്രത്യേക വിജ്ഞാപനം പുറത്തിറക്കാൻ ആർബിഐയ്ക്ക് നിർദേശം നൽകുക മാത്രമാണ് മാർഗമെന്ന നിയമോപദേശം ധനമന്ത്രാലയത്തിന് ലഭിച്ചു. ബാങ്കിംഗ് നിയന്ത്രണ ഭേഭഗതിയിൽ രാഷ്ട്രപതി ഒപ്പിടുന്നതിന് തുടർച്ചയായി ആർബിഐ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ നിർദേശം നൽകണമെന്നാണ് നിയമോപദേശം. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന ധനമന്ത്രാലയത്തിന്റെ ഉന്നത സമിതിയോഗം ഇക്കാര്യത്തിൽ തീരുമാനം കൈകൊള്ളും.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ സമ്പൂർണമായി ബാങ്കിംഗ് നിയമത്തിന് കീഴിൽ കൊണ്ടുവരിക കേന്ദ്രസർക്കാരിന്റെ ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ നിയമോപദേശം അംഗീകരിച്ച് ആർബിഐയ്ക്ക് ഇതിനായുള്ള നിർദേശം ധനമന്ത്രാലയം നൽകും. കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾക്ക് ഓൺലൈൻ പണമിടപാട് സേവനങ്ങൾ ഇനി നടക്കണമെങ്കിലും ബാങ്കിംഗ് നിയന്ത്രണ നിയമ ഭേഭഗതിയുടെ ഭാഗമായാൽ മാത്രമേ സാധിക്കൂ.

Story Highlights banking limitation law regulation kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top