ശ്വാസമെടുക്കാതെ 28 സെക്കൻഡിൽ രണ്ട് ചരണം! സംഗീത ലോകത്തിന് അത്ഭുതമായി ‘മണ്ണിൽ ഇന്ത കാതൽ ഇൻട്രീ’

SPB 28 second long charanam

എസ്പിബിയുടെ ആലാപനമികവ് വിളിച്ചോതുന്ന ‘മണ്ണിൽ ഇന്ത കാതൽ ഇൻട്രീ’ എന്ന ഗാനം സംഗീത ലോകത്തിന് ഇന്നും അത്ഭുതമാണ്. ഗാനത്തിന്റെ രണ്ട് ചരണം ഒറ്റ ശ്വാസത്തിലാണ് എസ്പിബി പാടി മുഴുമിപ്പിച്ചത്.

1990ൽ പുറത്തിറങ്ങിയ ‘കേളടി കൺമണി’ എന്ന തമിഴ് ചിത്രത്തിലെ ഗാനമാണ് ‘മണ്ണിൽ ഇന്ത കാതൽ ഇൻട്രീ’. എസ്.പി ബാലസുബ്രഹ്മണ്യം തന്നെ പാടി അഭിനയിച്ച ഗാനരംഗത്തിൽ രാധികയും ഒപ്പമുണ്ട്. ‘ശ്വാസമെടുക്കാതെ പാടുമെന്ന് പറിഞ്ഞിട്ടില്ലേ’, എന്ന നായികയുടെ ചോദ്യത്തിന് ഉത്തരമെന്നോണമാണ് ഗാനരംഗത്തിൽ എസ്പിബി ഈ ഭാഗം പാടുന്നത്.

സംഗീത ലോകത്ത് മികച്ച സംഭാവനകൾ സമ്മാനിച്ചിട്ടുള്ള എസ്പി ബാലസുഭ്രഹ്മണ്യം സംഗീത രംഗത്ത് തന്നെ നിരവധി റെക്കോർഡുകളുമിട്ടിട്ടുണ്ട്. ഗിന്നസ് റെക്കോർഡ് അവയിലൊന്ന് മാത്രമാണ്.

എസ്പിബിയെ ഭാഗ്യചിഹ്നമായാണ് സിനിമാ ലോകം കണ്ടിരുന്നത്. മിക്ക ചിത്രങ്ങളുടേയും തുടക്കത്തിൽ എസ്പിബിയുടെ ഒരു പാട്ട് ഉൾപ്പെടുത്തിയിരുന്നതും അതുകൊണ്ട് തന്നെയാണ്. ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിന് എസ്പി ബാലസുഭ്രഹ്മണ്യത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. നാൽപ്പതിനായിരത്തോളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിരിക്കുന്നത്. 16 ഭാഷകളിലായാണ് എസ്പിബിനാൽപ്പതിായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചത്.

ഇതിന് പുറമെ ഒരു ദിവസം ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിനും എസ്പിബിക്ക് റെക്കോർഡുണ്ട്. 12 മണിക്കൂറിനുള്ളിൽ 21 ഗാനങ്ങൾ ആലപിച്ചതിനാണ് റെക്കോർഡ്. ഉപേന്ദ്ര കുമാർ എന്ന കമ്പോസറിന് വേണ്ടിയായിരുന്നു എസ്പിബി ഇത്രയധികം ഗാനങ്ങൾ ഒരു ദിവസം ആലപിച്ചത്. ഇതിന് പുറമെ തമിഴിൽ ഒരു ദിവസം 19 ഗാനങ്ങളും ഹിന്ദിയിൽ ഒറ്റ ദിവസത്തിൽ 19 ഗാനങ്ങളും പാടിയിട്ടുണ്ട്.

Story Highlights SPB

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top