‘ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത വ്യക്തി ഇത്തരത്തിൽ പാടുന്നത് അത്ഭുതം’: ശ്രീകുമാരൻ തമ്പി
ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എസ്പിബി പാടുന്നത് ഒരു അത്ഭുതമാണെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട് പറഞ്ഞു. ശങ്കരാഭരണം എന്ന ഗാനം പാടാൻ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ പുഗൾഴെന്തിയാണ് തനിക്ക് ഗാനത്തിനായി പരിശീലനം നൽകി തന്റെ കരിയറിനെ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ശങ്കരാഭരണം ഗാനം പാടാൻ ആത്മവിശ്വാസം നൽകിയതെന്ന് എസ്പിബി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
എസ്പിബിയുടെ ശബ്ദത്തിൽ എപ്പോഴും സന്തോഷം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നുവെന്ന് ഗായകൻ ഹരിഹരൻ ട്വന്റിഫോറിനോട്. അൻപതിലേറെ വർഷക്കാലം സംഗീതലോകത്ത് നിലനിന്ന വ്യക്തിയാണ് അദ്ദേഹം.
എഴുപതുകാരന്റെ ശബ്ദമാണെന്ന് തോന്നുകയേ ഇല്ല. ഇപ്പോഴും ഒരു നാൽപതുകാരന്റെ ശക്തിയാണ് അദ്ദേഹത്തിന്റെ ശബ്ദത്തിനെന്ന് അദ്ദേഹം പറയുന്നു.
Read Also : ‘അടുത്ത ഗാനം പാടിക്കുമെന്ന് പറഞ്ഞിരുന്നു’; എസ്പിബിയെ പരിചരിച്ച നഴ്‌സ് ട്വന്റിഫോറിനോട്
ഏത് ഭാഷയാണെങ്കിലും അദ്ദേഹം അതിൽ സംസാരിക്കുന്നത് കേൾക്കാൻ രസകരമായിരുന്നുവെന്ന് എസ്പിബിയെ ഓർത്തുകൊണ്ട് ഗായിക സുജാത പറയുന്നു. പാട്ട് പഠിച്ചിട്ടില്ലാതെയാണ് അദ്ദേഹം ഈ രംഗത്തെത്തിയത്. ഈശ്വരൻ അനുഹ്രഹിച്ച വ്യക്തിയാണ് എസ്പിബിയെന്നും സുജാത ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – sreekumaran thambi, sp balasubrahmanyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here