വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ

വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ. വിശദമായ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തരവു പുറപ്പെടുവിക്കും.
ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. ഈ രീതി വിദേശത്ത് നിന്നും എത്തുന്നവരുടെ കാര്യത്തിലും പിന്തുടരാനാണ് നിലവിലുള്ള ധാരണ. വിദേശത്തു നിന്നും കേരളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണം. കൊവിഡ് നെഗറ്റീവായവർ കേരളത്തിലെത്തി ഏഴു ദിവസത്തെ ക്വാറന്റീനിൽ കഴിയണം. ഏഴാം ദിവസം വീണ്ടും പരിശോധന നടത്തണം. ഇതും നെഗറ്റീവാണെങ്കിൽ ബാക്കിയുള്ള ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമില്ല. ഏഴാം ദിവസം ടെസ്റ്റ് ചെയ്യുന്നില്ലെങ്കിൽ പതിനാലു ദിവസവും ക്വാറന്റീനിൽ തുടരണം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ധാരണയിലെത്തിയെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. കൂടുതൽ ചർച്ചയ്ക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Story Highlights – The quarantine will be reduced to seven days for those coming from abroad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here