ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 6004 പേർക്ക്; 664 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും ഉയർന്ന സംഖ്യയിലേക്കാണ് കടന്നത്. ഏഴായിരത്തിലേറെ പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 6004 പേർക്കും സമ്പർക്കത്തിലൂടെ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
664 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പർക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂർ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂർ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസർഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
93 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 22, കണ്ണൂർ 15, എറണാകുളം 12, കാസർഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂർ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Read Also : ഇന്ന് 7006 പേർക്ക് കൊവിഡ്; തിരുവനന്തപുരം രോഗം സ്ഥിരീകരിച്ചത് 1050 പേർക്ക്
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 177 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
Story Highlights – 6004 confirmed covid through contact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here