കെ സുരേന്ദ്രന് സുരക്ഷാ ഭീഷണി; എക്‌സ് കാറ്റഗറി സുരക്ഷ

k surendran begins hunger strike

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി നൽകിയ ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.

ഇതിന്റെ ഭാഗമായി കെ സുരേന്ദ്രന് ഗൺമാനെ അനുവദിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് കമ്മീഷണർക്ക് ഇന്റലിജൻസ് എഡിജിപി നിർദേശം നൽകി. നേരത്തെ സുരേന്ദ്രന് പൊലീസ് സുരക്ഷ അനുവദിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.

Story Highlights k surendran, x catagory protection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top