അയോധ്യാ കേസിൽ ലഖ്‌നൗ കോടതി വിധി 30ന്; സംസ്ഥാനങ്ങൾക്ക് കർശന സുരക്ഷ ഒരുക്കാൻ കേന്ദ്ര നിർദേശം

അയോധ്യാ കേസിൽ ലഖ്‌നൗ കോടതി 30 ന് വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കർശന സുരക്ഷ ഒരുക്കാൻ കേന്ദ്ര നിർദേശം. ആഭ്യന്തരമന്ത്രാലയമാണ് നിർദേശം നൽകിയിരിക്കുന്നത്.

മുതിർന്ന ബിജെപി നേതാക്കളായ എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി മുതലായവർ പ്രതി സ്ഥാനത്തുള്ള കേസുകളിലാണ് വിധി. സാമുദായിക സൗഹാർദത്തിന് ഭീഷണി ഉണ്ടാക്കുന്ന സംഭവങ്ങൾക്ക് എതിരെ കർശന ജാഗ്രത പാലിയ്ക്കാൻ നിർദേശമുണ്ട്. ദേശവിരുദ്ധ ശക്തികളുടെ ആക്രമണ സാധ്യതയ്ക്ക് എതിരെ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

Story Highlights Lucknow court verdict in Ayodhya case on May 30; Central directive to provide strict security to states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top