പ്രധാനമന്ത്രി ഇന്ന് മൻ കീ ബാത്തിൽ; വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുമെന്ന് സൂചന

modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കീ ബാത്ത് ഇന്ന്. രാവിലെ 11 മണിക്കാണ് നരേന്ദ്രമോദി മൻ കീ ബാത്തിന്റെ 69ാം പതിപ്പിൽ പ്രഭാഷണം നടത്തുക. കാർഷിക ബില്ലുകളും കർഷക പ്രക്ഷോഭവും, ചൈന-പാക്കിസ്താൻ, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പ്രാതിനിധ്യം, രാജ്യത്തെ കൊവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളിൽ തന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും എന്നാണ് സൂചന.

കഴിഞ്ഞ ദിവസം ശിരോമണി അകാലിദൾ എൻഡിഎ മുന്നണി വിട്ടിരുന്നു. പാർലമെന്റിൽ പാസാക്കിയ കർഷക ബില്ലിൽ പ്രതിഷേധിച്ചാണ് മുന്നണി ബന്ധം ഉപേക്ഷിച്ചത്. ബിൽ ലോക്‌സഭയിൽ പാസാക്കിയതിനെ തുടർന്ന് നേരത്തെ അകാലി ദൾ മന്ത്രി ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

Read Also : കൊവിഡിലെ യുഎൻ ഇടപെടലിനെ വിമർശിച്ച് പ്രധാനമന്ത്രി

കർഷക ബില്ലിൽ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നതിടെയാണ് മോദി സർക്കാരിന് തിരിച്ചടിയായി ശിരോമണി അകാലി ദൾ എൻഡിഎ വിട്ടത്. കർഷക ബില്ലിനെതിരെ തുടക്കം മുതൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ശിരോമണി അകാലിദൾ സ്വീകരിച്ചത്.

ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചപ്പോഴും മുന്നണിയിൽ തുടരുമെന്ന് അകാലിദൾ അറിയിച്ചിരുന്നു. പഞ്ചാബിലെ കർഷകരാണ് അകാലി ദളിന്റെ ശക്തി. കർഷക സമരങ്ങൾ ശക്തി പ്രാപിച്ചതോടെയാണ് ഇന്നലെ അടിയന്തര യോഗം ചേർന്ന് മുന്നണി വിടാൻ തീരുമാനിച്ചത്.

ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ആവർത്തിച്ചു. രണ്ടര പതിറ്റാണ്ട് കാലമായി എൻഡിഎയുടെ ഭാഗമാണ് അകാലി ദൾ. പാർട്ടിയുടെ മുന്നണി മാറ്റം പഞ്ചാബിലും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയായേക്കും.

Story Highlights narendra modi, maan ki bath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top