നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ ഭീഷണി; മുഖ്യസാക്ഷി പൊലീസിൽ പരാതി നൽകി

നടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷിക്ക് ഭീഷണി. കേസിലെ മുഖ്യസാക്ഷി വിപിൻ ലാലിനാണ് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിപിൻ ലാൽ പൊലീസിൽ പരാതി നൽകി.
മൊഴിമാറ്റണമെന്നാവശ്യപ്പെട്ടാണ് വിപിൻ ലാലിനെതിരെ ഭീഷണി ഉയർന്നത്. പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിൻ ലാൽ പരാതിയിൽ പറയുന്നു. ഫോൺ വഴിയും കത്ത് അയച്ചുമാണ് ഭീഷണിപ്പെടുത്തൽ.
വിപിൻ ലാലിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസ് എടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിട്ടുള്ളത്. ഭീഷണിപ്പെടുത്തിൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Story Highlights – actress attack case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here