തരംഗം സൃഷ്ടിച്ച് ഫ്‌ളമെങ്കോ-കഥക് നൃത്തം

Flamenco-Kathak Fusion Dance

സ്‌പെയിൻ നൃത്തരൂപമായ ഫ്‌ളമെങ്കോ ഇന്ന് നമുക്ക് സുപരിചിതമാണ്. പേര് കേട്ടാൽ അപരിചിതത്വം തോന്നുമെങ്കിലും ‘സിന്ദഗി നാ മിലേഗെ ദൊബാര’ എന്ന ചിത്രത്തിലെ ‘സെനോറീറ്റ’ നൃത്തമെന്ന് പറഞ്ഞാൽ നമുക്ക് മനസിലാകും.

ഈ നൃത്തരൂപവും കഥകും കോർത്തിണക്കി നർത്തകിമാരായ സ്‌നേഹ അജിത്തും ശ്രീപ്രഭാ ഉണ്ണിയും അവതരിപ്പിച്ച ഡാൻസ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.

നീരജ് ചഗിന്റെ കന്യ എന്ന ഗാനത്തിനൊത്താണ് ഇരുവരും ചുവടുവയ്ക്കുന്നത്. സ്‌നേഹയും ശ്രീപ്രഭയും ചേർന്ന് തന്നെയാണ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. കോൺവക്‌സ് ബെഹറിനാണ് ക്യാമറയും ലൈറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ബിജു ഹരിയാണ് എഡിറ്റിംഗ് എസിസ്റ്റന്റ്.

നർത്തകിക്ക് പുറമെ പാട്ടും, ചിത്രരചനയുമെല്ലാം സ്‌നേഹയ്‌ക്കൊപ്പമുണ്ട്.

Story Highlights Flamenco-Kathak Fusion Dance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top