ലൈഫ് മിഷൻ ക്രമക്കേടിൽ അന്വേഷണം മൂന്ന് ഉദ്യോഗസ്ഥരിലേക്ക്

uv jose shivashankar

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം മൂന്ന് ഉദ്യേഗസ്ഥരിലേക്ക്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, ലൈഫ് മിഷൻ സിഇഒ യു വി ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ടി കെ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്യുകയെന്നാണ് വിവരം. യൂണിടാക്കിന് കരാർ ലഭിച്ചതിലെ ഇവരുടെ വഴിവിട്ട ഇടപെടലും പരിശോധിക്കും.

Read Also : ലൈഫ് മിഷൻ കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടൻ

അതേസമയം കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടനെന്നും വിവരം. സന്തോഷിനെതിരായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാൻ സിബിഐ തീരുമാനിച്ചത്. സന്തോഷിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം കൈമാറിയ രേഖകളും സിബിഐ പിടികൂടിയിരുന്നു. ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ നാളെ ചോദ്യം ചെയ്യുമെന്നും സൂചന.

കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ കേസിൽ ഉടൻ ചോദ്യം ചെയ്യുമെന്നായിരുന്നു വിവരം. സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. കേസിലെ കമ്മീഷൻ കാര്യത്തിൽ ഏതെല്ലാം ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും.

Story Highlights uv jose, m shivashankar, life mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top