തെവാട്ടിയയെ പരിഹസിക്കുന്ന പോണ്ടിംഗും ഡൽഹി ടീം അംഗങ്ങളും; കഴിഞ്ഞ സീസണിലെ വിഡിയോ വൈറൽ

Ricky Ponting Rahul Tewatia

ഇന്നലെ രാജസ്ഥാൻ റോയൽസ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ രാഹുൽ തെവാട്ടിയ കാഴ്ച വെച്ച ബാറ്റിംഗ് പ്രകടനത്തെപ്പറ്റിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസിനായി നാലാം നമ്പറിൽ ഇറങ്ങിയ തെവാട്ടിയ 19 പന്തുകളിൽ 7 എന്ന നിലയിൽ നിന്ന് 31 പന്തുകളിൽ ഫിഫ്റ്റിയടിച്ചാണ് പുറത്താവുന്നത്. ഷെൽഡൻ കോട്രലിൻ്റെ ഒരു ഓവറിൽ അഞ്ച് സിക്സറുകളാണ് അദ്ദേഹം പറത്തിയത്. തോൽവി ഉറപ്പിച്ച രാജസ്ഥാനെ ഈ അവിശ്വസനീയ ഇന്നിംഗ്സിലൂടെ അദ്ദേഹം വിജയിപ്പിക്കുകയും ചെയ്തു.

Read Also : സഞ്ജുവിന് കിടിലൻ ഫിഫ്റ്റി; റൺ മല താണ്ടി രാജസ്ഥാൻ: ജയം 4 വിക്കറ്റിന്

ഇന്നിംഗ്സിനു ശേഷം തെവാട്ടിയയുടെ പഴയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ സീസണിൽ നിന്നുള്ള വിഡിയോ ആയിരുന്നു അത്. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിനൊപ്പമായിരുന്നു തെവാട്ടിയ. മുംബൈക്കെതിരെ വാംഖഡെയിൽ വെച്ച് ഡൽഹി ജയിച്ചതിനു ശേഷം ഡ്രസിംഗ് റൂമിൽ വച്ച് ഡൽഹി ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് സംസാരിക്കുകയാണ്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയവരെ അഭിനന്ദിച്ച ശേഷം പോണ്ടിംഗ് നടക്കുമ്പോൾ തെവാട്ടിയ അദ്ദേഹത്തോട് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ഇരുവരും തമ്മിലുള്ള സംഭാഷണം വ്യക്തമല്ലെങ്കിലും സംസാരത്തിനു ശേഷം പോണ്ടിംഗ് ടീം അംഗങ്ങളോട് “തെവാട്ടിയ നാല് ക്യാച്ചെടുത്തു. അയാൾ ഇപ്പോൾ അഭിനന്ദനം ആവശ്യപ്പെടുന്നു” എന്ന് പരിഹാസത്തോടെ പറഞ്ഞു. എല്ലാവരും ചിരിക്കുകയും ചെയ്തു. പിന്നാലെ അക്സർ പട്ടേൽ എത്തുന്നു. ‘ആരാണ് അഭിനന്ദനം ലഭിക്കാൻ യാചിക്കുന്നത്?’ എന്ന അക്സറിൻ്റെ ചോദ്യത്തിന് ‘നിങ്ങൾക്ക് ലഭിക്കാനുള്ളത് നിങ്ങൾ പൊരുതി നേടണം’ എന്നാണ് തെവാട്ടിയ മറുപടി പറയുന്നത്.

ആരാധകർ ഇപ്പോൾ ഈ വിഡിയോ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ഡൽഹിക്ക് തെവാട്ടിയയുടെ കഴിവ് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നാണ് അവർ പറയുന്നത്.

Story Highlights Ricky Ponting mocked Rahul Tewatia in IPL 2019

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top