അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും

അധോലോക കുറ്റവാളി രവി പൂജാരിയെ കേരളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും. ഇതിനായി ഭീകര വിരുദ്ധ സ്‌ക്വാഡ് കർണാടക കോടതിയിൽ അപേക്ഷ നൽകും. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ അടക്കം രവി പൂജാരിയെ ചോദ്യം ചെയ്യും. ഭീകര വിരുദ്ധ സ്‌ക്വാഡ് ഉടൻ കർണാടകയിലേക്ക് പുറപ്പെടും.

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി പനമ്പള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ 2018 ഡിസംബറിലാണ് വെടിവയ്പ് നടന്നത്. രവി പൂജാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് വെടിവയ്പ് നടത്തിയതെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് കൂടാതെ രവി പൂജാരിയുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഈ കേസുകൾ അന്വേഷിക്കുന്നത്. രവി പൂജാരിയുടെ പങ്ക് വ്യക്തമാകുന്നതിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായാണ് രവി പൂജാരിയെ കേരളത്തിലെത്തിക്കാൻ ശ്രമം നടക്കുന്നത്. നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരിയെ പാർപ്പിച്ചിരിക്കുന്നത്.

Story Highlights Ravi poojari, anti terrorist squad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top