ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; നിലപാട് തിരുത്തി കോൺഗ്രസ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിലപാട് തിരുത്തി കോൺഗ്രസ്. തേജസ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകുന്നതിനെ എതിർത്തിട്ടില്ലെന്ന് കോൺഗ്രസ് നിലപാട് തിരുത്തി. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കും. ആർജെഡി- കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി ഇടത് പാർട്ടികളെയും ഉൾപ്പെടുത്തണമെന്നും കോൺഗ്രസ് നിർദേശിച്ചു. അതേസമയം ചന്ദ്രശേഖർ ആസാദ് രാവണനും പപ്പു യാദവും പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ് എന്ന പേരിൽ സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ തിരുമാനിച്ചു.
Read Also : ബീഹാറിൽ ആർജെഡി- കോൺഗ്രസ് സഖ്യം വഴിപിരിയലിന്റെ വക്കിൽ
ആർജെഡി നിലപാട് കടുപ്പിക്കുകയും ഉഭയകക്ഷി ചർച്ചയിൽ നിന്ന് പിന്മാറുകയും ചെയ്തതതോടെയാണ് കോൺഗ്രസിന്റെ നിലപാട് മാറ്റം. കോൺഗ്രസ്-ആർജെഡി സഖ്യത്തിൽ പ്രശ്‌നങ്ങൾ ഇല്ലെന്നും ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കും എന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. ഇടത് പാർട്ടികളെ കൂടി കൂടെ ചേർത്ത് സഖ്യം ശക്തമാക്കണം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പുതിയ നിർദേശം. സിപിഐ, സിപിഐഎം, സിപിഐഎംഎൽ എന്നീ പാർട്ടികളെ കൂടി സഖ്യത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ആർജെഡി അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
ചന്ദ്രശേഖർ ആസാദ് രാവണനും പപ്പു യാദവും ചേർന്ന് രൂപീകരിച്ച പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസിൽ പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി (ജെഎപി), ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി (എഎസ്പി), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ബഹുജൻ മുക്തി പാർട്ടി (ബിഎംപി) എന്നീ പാർട്ടികളാണ് ഉള്ളത്. കോൺഗ്രസും പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസിൽ ചേരണമെന്ന് പപ്പു യാദവ് ആവശ്യപ്പെട്ടു.
Story Highlights – congress, rjd, tejwasi yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here