Advertisement

പത്തനംതിട്ടയിൽ 271 പേർക്ക് കൊവിഡ്; കോഴിക്കോട് 837 പേർക്ക് കൊവിഡ്

September 29, 2020
Google News 1 minute Read
pathanamthitta kozhikode covid update

പത്തനംതിട്ട ജില്ലയിൽ ഇന്ന് 271 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും വന്ന 11 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 34 പേർക്കും സമ്പർക്കത്തിലൂടെ 226 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 31 പേരുടെ ഉറവിടം വ്യക്തമല്ല. 204 പേർ ഇന്ന് രോഗമുക്തി നേടി.

Read Also : തൃശൂരിൽ 484 പേർക്ക് കൊവിഡ്; 482 പേരും സമ്പർക്ക രോഗികൾ

കോഴിക്കോട് 837 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 789 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിനു പുറമെ ഉറവിടം അറിയാത്ത 38 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഇന്ന് 429 സമ്പർക്ക രോഗബാധിതരാണ് ഉള്ളത്. ഒളവണ്ണ, പുതുപ്പാടി, ഫറോക്ക് പഞ്ചായത്തുകളിലും രോഗ വ്യാപനം രൂക്ഷമാണ്. 465 പേർ രോഗമുക്തി നേടി.

Story Highlights pathanamthitta kozhikode covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here