Advertisement

ബാബറി മസ്ജിദ് കേസിലെ കോടതി വിധി; ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്

September 30, 2020
Google News 1 minute Read

ബാബറി മസ്ജിദ് കേസിലെ ലക്‌നൗ പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. കോടതി വിധിക്ക് പിന്നാലെയാണ് മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ പ്രതികരണം.

ബാബറി മസ്ജിദ് തകർത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അന്വേഷണ ഏജൻസി നിർബന്ധമായും അപ്പീൽ പോകണം. നിയമവിരുദ്ധമായ പ്രവർത്തനമാണ് നടന്നതെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞതാണ്. എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല. വൈകി വരുന്ന വിധി തന്നെ ന്യായമല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കോടതി വിധി അപഹാസ്യമെന്നായിരുന്നു മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. ബാബറി മസ്ജിദ് പൊളിക്കാൻ വേണ്ടി രഥയാത്ര നടത്തുകയും കർസേവ പ്രവർത്തകരെ സംഘടിപ്പിക്കുകയും ചെയ്ത സംഘ്പരിവാർ ഗൂഢാലോചന നടത്തിയില്ല എന്ന വാദം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights Babri masjid case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here