ലാവ് ലിൻ കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ സുപ്രിംകോടതി

ഇന്ന് കോടതി പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളിൽ കേസുകളിൽ ഒന്നായിരുന്ന ലാവ് ലിൻ കേസ് അടുത്ത വ്യാഴാഴ്ച സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാകും വ്യാഴാഴ്ച കേസ് പരിഗണിക്കുക.

കേസ് അടിയന്തരമായി കേൾക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കോടതി പരിഗണനയ്ക്കായി 23-ാംമതായി ലിസ്റ്റ് ചെയ്തിരുന്ന കേസായിരുന്നു ലാവ് ലിൻ. പതിനാലാമത്തെ കേസ് പരിഗണിച്ചശേഷം സമയം ഇല്ലാത്തതിനാലാണ് കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവച്ചത്.

11 മാസത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 31-ന് ലാവ് ലിൻ കേസ് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിലെത്തുന്നത്. 2017 ഒക്ടോബർ മുതൽ 19 തവണയാണ് ലാവ് ലിൻ കേസ് സുപ്രിംകോടതിക്ക് മുന്നിലെത്തിയത്. വിവിധ കക്ഷികൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു.

Story Highlights The Supreme Court is set to hear the Laveline case next Thursday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top