ഇന്നത്തെ പ്രധാന വാർത്തകൾ (30-09-2020)

ബാബറി മസ്ജിദ് കേസ് : എല്ലാ പ്രതികളേയും വെറുതെ വിട്ടു
ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പെരിയ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കും : സിബിഐ
പെരിയ കേസിൽ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നൽകി. സി.ആർ.പി.സി 91 പ്രകാരമാണ് നോട്ടിസ് നൽകിയത്.
ഇന്ത്യയിൽ 10 വയസിന്മേൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ : ഐസിഎംആർ
ഇന്ത്യയിൽ 10 വയസിന് മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ. രണ്ടാം സിറോ സർവേയുടെതാണ് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് സിറോ സർവേ നടത്തിയത്. ചേരികളിലും ചേരികളല്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയേക്കാൾ കൂടുതൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗിവ അറിയിച്ചു.
മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് : പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം
മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു. 24 എക്‌സ്‌ക്ലൂസീവ്.
ബാബറി മസ്ജിദ് കേസിൽ നിർണായക വിധി ഇന്ന്
ബാബറി മസ്ജിദ് തകർത്ത കേസിൽ നിർണായക വിധി ഇന്ന്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവർ അടക്കം 32 പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എൽ.കെ. അഡ്വാനി കോടതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ. കെ.കെ. മിശ്ര 24നോട് പറഞ്ഞു. ഉമാഭാരതിയും കല്യാൺസിംഗും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
Story Highlights – news round up, today’s headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here