ഇന്നത്തെ പ്രധാന വാർത്തകൾ (01-10-2020)
രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ
ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. കൂടാത സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകി. യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത്.
ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ
ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്.
‘നിർബന്ധിച്ച് ഒപ്പിടുവിച്ചു’ മൊഴി പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് കോടതിയിൽ
തന്‍റെ മൊഴി എഴുതിയ കടലാസുകളിൽ നിർബന്ധിച്ച ഒപ്പിടുവിച്ചുവെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. 30 പേജുള്ള മൊഴി രണ്ട് തവണയായി ആണ് നൽകിയത്. മൊഴിയുടെ പകർപ്പ് തനിക്ക് തരുന്നില്ലെന്നും സ്വപ്‌ന ആരോപിക്കുന്നു. മൊഴിയുടെ പകർപ്പ് ലഭ്യമാക്കാൻ ഉത്തരവിടണമെന്ന് ഹൈക്കോടതിയിൽ സ്വപ്‌ന സുരേഷ് അപേക്ഷ സമർപ്പിച്ചു. ഇത് സംബന്ധിച്ച് കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7013 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധ. 730 പേരുടെ ഉറവിടം വ്യക്തമല്ല. 2828 പേർ രോഗമുക്തരായി.
രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 188 പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്; രാഹുലും പ്രിയങ്കയും കരുതൽ കസ്റ്റഡിയിൽ
ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്. ഇതിന് ഫോറൻസിക് തെളിവില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി പറഞ്ഞു.
ലൈഫ് മിഷന്‍; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പദ്ധതിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മില്‍ ധാരണാപത്രം ഇല്ലേയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ തടയുന്നത് ശരിയാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ മുഖ്യ ആസുത്രകൻ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ മുഖ്യ ആസൂത്രകനെന്ന് റിപ്പോർട്ട്. 80 കിലോഗ്രാം സ്വർണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ.ടി റമീസാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
സ്വർണക്കടത്ത് : കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ
തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ്. ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ കാരാട്ട് ഫൈസലിനെ പ്രതി ചേർത്തിട്ടില്ലെങ്കിലും പ്രതി ചേർക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സ്വർണക്കടത്ത് കേസ്; രഹസ്യമൊഴി നൽകാനുള്ള സന്ദീപ് നായരുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകാൻ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ സമർപ്പിക്കുന്ന അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. എൻഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയതിനെ തുടർന്നാണ് സിആർപിസി164 പ്രകാരം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്.
Story Highlights – news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here