Advertisement

ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല: അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

October 2, 2020
Google News 1 minute Read

ഉത്തർപ്രദേശിലെ ഹത്‌റാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.

കൂട്ടബലാത്സംഗ കേസിൽ അന്വേഷണത്തിന് രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി സംഘം കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പ്രതികൾക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും നുണപരിശോധന നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

സെപ്റ്റംബർ പതിനാലിനാണ് ഹത്‌റാസിൽ 20കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ലരിയാൻ വയലിൽ പോയപ്പോൾ നാലുപേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികൾ യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ശരീരത്തിൽ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലായിരുന്ന പെൺകുട്ടി പിന്നീട് മരിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

Story Highlights Hathras gang rape, Uttarpradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here