ഒമർ ലുലുവിന് സർപ്രൈസ് സമ്മാനം നൽകി നിർമാതാവ്

സംവിധായകൻ ഒമർ ലുലുവിന് സർപ്രൈസ് സമ്മാനം നൽകി നിർമാതാവ് രതീഷ് ആനേടത്ത്. മഹീന്ദ്ര പുതിയതായി ഇറക്കിയ ഥാറിന്റെ പുതുപുത്തൻ മോഡൽ സമ്മാനമായി നൽകിയാണ് രതീഷ് ആനേടത്ത് അമ്പരിപ്പിച്ചത്. ഫേസ്ബുക്കിലൂടെ ഒമർ ലുലു തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. മഹീന്ദ്ര ഥാറിന്റെ കേരളത്തിലെ ആദ്യ ഉപഭോക്താക്കളിൽ ഒരാളാണ് ഒമർ ലുലു.
ബാബു ആന്റണി നായകനായെത്തുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഒമർ ലുലു. ചിത്രത്തിന്റെ നിർമാതാവാണ് രതീഷ് ആനേടത്ത്. ബാബു ആന്റണിയെ കൂടാതെ അബു സലിം, റിയാസ് ഖാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻഡിലോറും ചിത്രത്തിലെത്തുന്നുണ്ട്.
Story Highlights – Omar lulu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here