Advertisement

കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല ഉദ്ഘാടനം ഇന്ന്

October 2, 2020
Google News 2 minutes Read
Sree Narayana Guru University

കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഇന്ന് നിലവിൽ വരും. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെ തീരത്താണ് സർവ്വകലാശാലയുടെ താത്കാലിക ആസ്ഥാനമന്ദിരം. വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകലാശാല ഉദ്ഘാടനം ചെയ്യും.

അനൗപചാരിക വിദ്യാഭ്യാസത്തിൻ്റെ പ്രയോക്താവായ ശ്രീനാരായണഗുരുവിൻ്റെ പേരിലാണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല പ്രവർത്തനമാരംഭിക്കുന്നത്. ഇതോടെ കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ എന്നീ സർവ്വകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി അവസാനിപ്പിച്ച് ഇവിടേക്ക് മാറും. ഈ സർവകലാശാലയുടെ വിദൂര പഠന കേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ മേഖല കേന്ദ്രങ്ങളാക്കി മാറ്റും. നിലവിൽ വിദൂര പഠനം നടത്തുന്നവർക്ക് അവിടെത്തന്നെ പഠനം പൂർത്തിയാക്കാം.

Read Also : ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആദ്യ ഓപ്പണ്‍ സര്‍വകലാശാല ഗാന്ധി ജയന്തി ദിനത്തില്‍; മുഖ്യമന്ത്രി

കൊല്ലം ബൈപ്പാസിൽ കുരീപ്പുഴ കാവനാട് പാലം തുടങ്ങുന്ന സ്ഥലത്ത് അഷ്ടമുടി കായലിൻ്റെ തീരത്താണ് സർവകലാശാലയുടെ താത്കാലിക ആസ്ഥാനമന്ദിരം. ഈ അധ്യയന വർഷം മുതൽ ഉള്ള പ്രവേശനം പൂർണമായും ഓപ്പൺ സർവ്വകലാശാലയിൽ ആയിരിക്കും. മാനവിക വിഷയങ്ങൾക്കു പുറമേ സയൻസ് വിഷയങ്ങളിലും വിദൂര കോഴ്സുകൾ ഉണ്ടാവും.

വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിക്കും.

Story Highlights Sree Narayana Guru Open University inauguration today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here