ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും സമ്പാദ്യത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കി കെഎസ്എഫ്ഇ പ്രവാസി ചിട്ടി
ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കിടയിലും കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് പ്രചാരമേറുന്നു. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും മലയാളികള്‍ പ്രവാസി ചിട്ടിയില്‍ അംഗങ്ങളായിക്കഴിഞ്ഞു. വെറും 196 ദിവസം കൊണ്ട് നൂറു കോടിയില്‍ നിന്നും നിക്ഷേപം 200 കോടിയില്‍ എത്തിയതിനു പിന്നില്‍ ഇവരുടെ പങ്കാളിത്തവും ഉണ്ട്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിട്ടിക്ക് ലഭിക്കുന്നത്. മറ്റിടങ്ങളില്‍ നിന്നും ചട്ടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം അനുദിനം ഉയരുകയാണ്.
ഇതുവരെ 4788 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി ചട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന് 1023 പേര്‍ വരിക്കാരായി കഴിഞ്ഞു. കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍. 1420 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊട്ടുപിന്നില്‍ 1106 രജിസ്‌ട്രേഷനുമായി തമിഴ്‌നാടുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം യഥാക്രമം 756 ഉം 456 ഉം ആണ്.
സമ്പാദ്യത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുകയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ. കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട പ്രവാസി വരിക്കാരനായ ഡിനി ചാക്കോ, പ്രവാസ ജീവിതത്തിനിടയില്‍ മരിച്ച ഇബ്രാഹിം അമ്മുഞ്ഞി, ജോണ്‍സണ്‍ ഡിക്രൂസ്, വിഷ്ണു വിജയകുമാര്‍ എന്നിവരുടെ ചിട്ടികളുടെ, ചിട്ടി വിളിച്ചാല്‍ ലഭിക്കാവുന്ന പൂര്‍ണ തുക അവകാശികള്‍ക്ക് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമേ ചിട്ടികളുടെ ഭാവി തവണകള്‍ ഒഴിവാക്കുവാനും തീരുമാനം ആയിക്കഴിഞ്ഞു.
പ്രവാസികള്‍ക്ക് ചിട്ടിയില്‍ ഇനിയും അംഗമാകാം. ഏതു തരം വരുമാനക്കാര്‍ക്കും യോജിച്ച രീതിയില്‍ പ്രതിമാസ വരിസംഖ്യ വെറും 2500 രൂപയില്‍ തുടങ്ങുന്ന ചിട്ടികള്‍ നിലവിലുണ്ട്.
വിവരങ്ങള്‍ക്ക്: https://bit.ly/3bXgdAJ
Story Highlights – KSFE Pravasi Chitti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here