ഹത്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

chandrasekharar azad

ഹത്‌റാസിലെ പെൺകുട്ടിയുടെ കുടുംബത്തെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സന്ദർശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു. അതേസമയം, പ്രത്യേക അന്വേഷണ സംഘം വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. അതിനിടെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന് ഉത്തർപ്രദേശ് പൊലീസിന്റെ വാദം തള്ളി മെഡിക്കോ ലീഗൽ റിപ്പോർട്ട് പുറത്ത് വന്നു.

Read Also : ഹത്‌റാസ് കൂട്ടബലാത്സംഗം; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ

പൊലീസ് വലയം ഭേദിച്ച വൈകിട്ട് നാലുമണിയോടെയാണ് ചന്ദ്രശേഖർ ഹത്‌റാസിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി കുടുംബത്തെ കണ്ടത്. കുടുംബവുമായുള്ള സന്ദർശനം അരമണിക്കൂറോളം നീണ്ടു. പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പെൺകുട്ടിയുടെ കുടുംബാഗങ്ങളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

പെൺകുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ മെഡിക്കോ ലീഗൽ റിപ്പോർട്ട് പുറത്തുവന്നു. ബലപ്രയോഗം നടന്നതായി പ്രാഥമിക പരിശോധനയിൽ തന്നെ തെളിഞ്ഞു. ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. അതിനിടെ ഇന്നലെ ഉണ്ടായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധിയെ പിടിച്ചുവലിക്കാൻ ശ്രമിച്ചതിന് നോയ്ഡ പൊലീസ് പ്രിയങ്ക ഗാന്ധിയോട് മാപ്പുപറഞ്ഞു.

Story Highlights Bhim Army leader Chandrasekhar Azad visits the family of a girl in Hathras

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top