കൊവിഡ് കാലത്ത് സുരക്ഷിത യാത്ര; ‘എന്റെ കെഎസ്ആര്‍ടിസി’ മൊബൈല്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ആറിന് പുറത്തിറക്കും

കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ‘എന്റെ കെഎസ്ആര്‍ടിസി’ മൊബൈല്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഈ മാസം ആറിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കും. ഇതോടൊപ്പം തന്നെ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ കെഎസ്ആര്‍ടിസി ജനതാ സര്‍വീസ് ലോഗോ, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ് ലോഗോ എന്നിവയും മുഖ്യമന്ത്രി പുറത്തിറക്കും.
ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരില്‍ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ഓണ്‍ലൈന്‍ റിസര്‍വേഷനായി ഒരു മൊബൈല്‍ ആപ്പ് ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് Abhi Bus മായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ റിസര്‍വ്വേഷന്‍ ആപ്പ് ‘എന്റെ കെഎസ്ആര്‍ടിസി’ (Ente KSRTC) എന്ന പേരില്‍ തയാറാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു.
Story Highlights – ente ksrtc mobile application
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here