Advertisement

നെറ്റ് വർക്ക് തകരാറിനെ തുടർന്ന് വിദ്യാർത്ഥികളുടെ പഠനം മുടങ്ങി; ടവർ നിർമിച്ച് നൽകി സോനു സൂദ്

October 4, 2020
Google News 2 minutes Read
sonu sood giving tower to children

കൊവിഡിനെ തുടർന്ന് ദുരിതമനുഭവിച്ചവർക്ക് സഹായം എത്തിച്ച് നൽകി വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ബോളിവുഡ് നടൻ സോനു സൂദ്.

ഇപ്പോഴിതാ മൊബൈൽ നെറ്റ് വർക്ക് കാര്യക്ഷമമല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് ടവർ സ്ഥാപിച്ച് നൽകിയാണ് സോനു സൂദ് വാർത്തയിൽ നിറയുന്നത്.
ഹരിയാനയിലെ മോർനിയിലുള്ള ദാപന ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് സോനു സൂദ് ടവർ സ്ഥാപിച്ച് നൽകിയത്.

Read Also : കോലിയും സച്ചിനും ഉൾപ്പെടെയുള്ളവരുടെ ബാറ്റ് റിപ്പയർ ചെയ്തിരുന്ന അഷ്റഫ് ഗുരുതരാവസ്ഥയിൽ; സഹായവുമായി സോനു സൂദ്

നെറ്റ് വർക്ക് മോശമായതിനെ തുടർന്ന് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ് സോനു അറിയുന്നത്. മാത്രമല്ല, നെറ്റ് വർക്ക് മോശമായതിനെ തുടർന്ന് മരത്തിൽ കയറി ഇരുന്ന് പഠിക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

സോനു സൂദിനൊപ്പം സുഹൃത്ത് കരൺ ജിൽഹോത്രയും ടവർ സ്ഥാപിക്കാൻ പങ്കു ചേർന്നിരുന്നു. ഇൻഡുസ് ടവേഴ്‌സിന്റെയും എയർടെല്ലിന്റെയും സഹായത്തോടെയാണ് ടവർ ഗ്രാമത്തിൽ സ്ഥാപിച്ചത്.

Story Highlights Students suspended due to network failure; The tower was built by Sonu Sood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here