രോഗമുക്തിയില്‍ ആശ്വാസദിനം: ഇന്ന് കൊവിഡ് മുക്തരായത് 4640 പേര്‍

covid 19 negative

രോഗമുക്തിയില്‍ സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം -910
 • കൊല്ലം -283
 • പത്തനംതിട്ട -102
 • ആലപ്പുഴ -387
 • കോട്ടയം -400
 • ഇടുക്കി -61
 • എറണാകുളം -236
 • തൃശൂര്‍ -285
 • പാലക്കാട് -327
 • മലപ്പുറം -757
 • കോഴിക്കോട് -507
 • വയനാട് -90
 • കണ്ണൂര്‍ -130
 • കാസര്‍ഗോഡ് -165

ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,27,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 30,504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2964 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid 19 negative cases kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top