സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്ന് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് മതിൽ ചാടി കടന്ന് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. സ്വർണക്കടത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ അപ്രതീക്ഷിത പ്രതിഷേധം.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, ജില്ലാ ട്രഷറർ അനൂപ്, പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ എന്നിവരാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്നത്.പ്രവർത്തകരെ അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് മാറ്റി.
കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം അടക്കമുള്ള വിവിധ ജില്ലകളിൽ സർക്കാർ നിരോധനാജ്ഞപ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ കൊണ്ട് സമരങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.
Story Highlights – yuvamorcha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here