സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയം; ഹലാൽ ലവ് സ്റ്റോറി ട്രെയിലർ പുറത്ത്

halal love story trailer

സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ഹലാൽ ലവ് സ്റ്റോറിയുടെ ട്രെയിലർ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ഹലാൽ ലവ് സ്റ്റോറിയുടെ പ്രമേയം. ആമസോൺ പ്രൈമിലൂടെ ഈ മാസം 15നാണ് റിലീസ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമ പുറത്തിറങ്ങും.

Read Also : ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈമിൽ; റിലീസ് ഈ മാസം 15ന്

ഇടക്കാലത്ത് മലബാർ മേഖലകളിൽ വളരെ പ്രശസ്തമായിരുന്ന ഹോം സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സിനിമയാണ് ഇത്. മതവിശ്വാസമുള്ള കുടുംബത്തിലെ അംഗമായ തൗഫീക്ക് സിനിമാ പിടുത്തത്തിൽ തത്പരരായ സുഹൃത്തുക്കൾക്കൊപ്പം സിനിമ നിർമ്മിക്കുന്നതാണ് ഇതിവൃത്തം. മതവും സിനിമയും തമ്മിലെ വൈരുദ്ധ്യങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാവും ഇതെന്ന് ട്രെയിലർ സൂചന നൽകുന്നു.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ് നിർമാണം. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ബിജിബാൽ, ഷഹബാസ് അമൻ, റെക്‌സ് വിജയൻ, യാക്‌സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

Story Highlights halal love story trailer out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top