എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ്; ചട്ട വിരുദ്ധമായി നടത്തുന്നുവെന്ന പരാതിയുമായി വിമത വിഭാഗം

എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമായി നടത്തുന്നുവെന്ന പരാതിയുമായി വിമത വിഭാഗം. പൊതു യോഗം വിളിക്കാതെ നടത്തുന്ന തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധമെന്ന് കാട്ടി എസ്എൻഡിപി സംരക്ഷണ സമിതി ഡിജിപിക്കും കളക്ടർക്കും പരാതി നൽകി.

അതേ സമയം, ചട്ടപ്രകാരമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതെന്നും എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ പൊതുയോഗം വിളിച്ചു ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യം ഇല്ല എന്നുമാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. നിരോധനാജ്ഞ ഉള്ളതിനാൽ പൊതുയോഗത്തിന് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വോട്ടെടുപ്പിന് മാത്രം ആണ് അനുമതി.

Story Highlights SN Trust election; Opposition group complains of illegal conduct

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top