അവിശ്വസനീയം; അവസാന രണ്ടോവറിൽ കളി കൈവിട്ട് പഞ്ചാബ്; കൊൽക്കത്തയ്ക്ക് അത്ഭുത ജയം

kkr won kxip ipl

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അത്ഭുതജയം. രണ്ട് റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 165 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 17ആം ഓവർ വരെ കൃത്യമായ മുൻതൂക്കമുണ്ടായിരുന്ന പഞ്ചാബ് അവസാന മൂന്ന് ഓവറുകളിലാണ് കളി നഷ്ടപ്പെടുത്തിയത്. 74 റൺസെടുത്ത ലോകേഷ് രാഹുലാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മികച്ച രീതിയിലാണ് പഞ്ചാബ് ആരംഭിച്ചത്. ഓപ്പണർമാർ ചേർന്ന് ഗംഭീര തുടക്കമാണ് അവർക്ക് നൽകിയത്. കാൽക്കുലേറ്റഡ് റിസ്കുകൾ എടുത്ത് റിസൽട്ട് കണ്ടെത്തിയ അഗർവാളും അഗർവാക്കിനു പിന്തുണ നൽകി മോശം പന്തുകൾ അതിർത്തി കടത്തിയ രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ 115 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 42 പന്തുകളിൽ രാഹുലും 33 പന്തുകളിൽ അഗർവാളും ഫിഫ്റ്റി തികച്ചു. 15ആം ഓവറിലാണ് കിംഗ്സ് ഇലവൻ്റെ ആദ്യ വിക്കറ്റ് വീണത്. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. 39 പന്തുകളിൽ 56 റൺസെടുത്ത അഗർവാളിനെ ഗിൽ പിടികൂടുകയായിരുന്നു.

മൂന്നാം നമ്പറിൽ ക്രീസിലെത്തിയ പൂരാൻ ചില മികച്ച ഷോട്ടുകൾ ഉതിർത്തെങ്കിലും സുനിൽ നരേൻ ക്ലീൻ ബൗൾഡാക്കി. 16 റൺസെടുത്ത് പൂരാൻ മടങ്ങിയതിനു പിന്നാലെ പഞ്ചാബ് നിരയിൽ ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. സിമ്രാൻ സിംഗ് (4) പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ നിതീഷ് റാണയുടെ കൈകളിൽ അവസാനിച്ചു. ആ ഓവറിൽ തന്നെ ലോകേഷ് രാഹുൽ കുറ്റി തെറിച്ച് മടങ്ങി. മൻദീപ് സിംഗ് (0) നരേൻ എറിഞ്ഞ അവസാന ഓവറിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ ക്രിസ് ഗ്രീൻ്റെ കൈകളിൽ അവസാനിച്ചു. ഓവറിൽ 14 റൺസ് ആയിരുന്നു വേണ്ടത്. പക്ഷേ, 11 റൺസെടുക്കാനേ പഞ്ചാബിനു സാധിച്ചുള്ളൂ.

Story Highlights Kings XI Punjab lost to Kolkata Knight Riders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top