‘ഞാൻ നാല് വർഷമായി വിഷാദരോഗിയാണ്’; തുറന്നുപറച്ചിലുമായി ആമിർ ഖാന്റെ മകൾ

depression ira aamir khan

താൻ നാല് വർഷമായി വിഷാദരോഗിയാണെന്ന് ആമിർ ഖാൻ്റെ മകൾ ഇറ ഖാൻ. മാനസികാരോഗ്യ ദിനത്തിൽ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഇറ ഖാൻ തുറന്നുപറച്ചിൽ നടത്തിയത്. നാലു വർഷമായി വിഷാദരോഗിയാണെന്നും ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും ഇറ ഖാൻ പറയുന്നു. ഇപ്പോൾ ആരോഗ്യനില ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും താരപുത്രി പറയുന്നു.

Read Also : ആട്ടപ്പൊടി ബാഗിൽ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്തെന്ന കഥയ്ക്ക് പ്രതികരണവുമായി ആമിർ ഖാൻ

“ഞാൻ വിഷാദ രോഗിയാണ്. നാല് വർഷത്തിൽ അധികമായി. ഡോക്ടറെ കാണാറുണ്ട്. ഞാൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആണ്. ഇപ്പോൾ ഞാൻ വളരെ അധികം മെച്ചപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തോളമായി മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വിഷാദത്തിലൂടെയുള്ള എന്റെ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ താൻ തീരുമാനിച്ചിട്ടുണ്ട്.” ഇറ വിഡിയോയിൽ പറയുന്നു.

ആമിർ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ.

Story Highlights I have depression says ira khan daughter of aamir khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top