കൊല്ലം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കൊവിഡ് കണക്ക്

kollam ernakulam pathanamthitta covid

കൊല്ലം ജില്ലയിൽ ഇന്ന് 712 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 705 പേർക്കും രോഗമുണ്ടായത് സമ്പർക്കത്തിലൂടെയാണ്. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കൊല്ലം സ്വദേശി ക്ലീറ്റസ്, പെരിനാട് സ്വദേശി അപ്പുക്കുട്ടൻ പിള്ള, പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1421 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Read Also : തൃശൂരിൽ 960 പേർക്ക് കൂടി കൊവിഡ്; 958 പേരും സമ്പർക്ക രോഗികൾ

എറണാകുളം ജില്ലയിൽ ഇന്ന് 1,228 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1032 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 8 ആരോഗ്യപ്രവർത്തകർക്കും 4 നാവികസേനാ ആശുപത്രി ജീവനക്കാരും ഉൾപ്പെടുന്നു. 1,036 പേർ ഇന്ന് രോഗമുക്തി നേടി. നിലവിൽ 12,804 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്.

പത്തനംതിട്ട ജില്ലയിൽ 378 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേർ വിദേശത്തു നിന്ന് വന്നവരും 49 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 323 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 240 പേർ ഇന്ന് രോഗമുക്തി നേടി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3295 ആയി.

Story Highlights kollam ernakulam pathanamthitta covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top