അലോയ് വീൽ ഘടിപ്പിച്ചാൽ പിഴ ചുമത്തുമോ ? [24 Fact Check]

alloy wheen motoer vehicle department fact check
  • വീണ പത്മിനി

‘അലോയ് വീൽ ഘടിപ്പിച്ച കാറുമായി നിരത്തിലിറങ്ങിയാൽ ഒരു ടയറിന് പിഴ 5000 രൂപ. നാല് ടയറിനും കൂടി പിഴയായി ഈടാക്കുക 20,000 രൂപ’- വാട്‌സ് ആപിലും ഫേസ് ബുക്കിലും പ്രചരിക്കുന്ന സന്ദേശമാണ് ഇത്. മോട്ടോർ വാഹനവകുപ്പ് തൊട്ടതിനും പിടിച്ചതിനും പിഴയീടാക്കുന്നുവെന്ന ആരോപണത്തിനൊപ്പമാണ് അലോയ് വീലുകളുടെ പിഴത്തുക സംബന്ധിച്ചുള്ള വ്യാജവാർത്തയും പ്രചരിക്കുന്നത്.

എന്നാൽ അലോയ് വീലുകളഅ# ഘടിപ്പിച്ചാൽ പിഴ നൽകേണ്ടതില്ല എന്നതാണ് യാഥാർത്ഥ്യം. വാഹനത്തിന്റെ ബോഡി ലൈവലും കഴിഞ്ഞ് പുറത്തേക്ക് നിൽക്കുന്ന മോഡിപിടിപ്പിച്ച അലോയ് വീലുകൾക്കാണ് പിഴചുമത്തുന്നത്. നാല് ടയറുകൾക്കും ചേർത്ത് 20,000 രൂപ പിഴചുമത്തിയെന്ന പ്രചാരണത്തിൽ കഴമ്പില്ല. കാരണം മോഡിഫിക്കേഷൻ ചെയ്യുന്ന വാഹനങ്ങൾക്ക് ചുമത്തുന്ന 5000 രൂപമാത്രമാണ് അലോയ് വീൽ നിയമവിരുദ്ധമായി ഘടിപ്പിക്കുന്നവർക്കും ചുമത്തുന്നത്. വാഹനത്തിന്റെ ടയർ പുറത്തേക്ക് തള്ളി നിൽക്കുന്ന സാഹചര്യത്തിലാണ് പിഴയീടാക്കുന്നത്.

നിയമപരമായ പരിഷ്‌കാരങ്ങൾക്ക് പിഴയീടാക്കുന്നില്ല. മോട്ടോർ വാഹന വകുപ്പിൽ മോഡിഫിക്കേഷൻ സംബന്ധിച്ച അപേക്ഷനൽകിയാൽ അധികൃതർ പരിശോധിച്ച് അനുമതി നൽകും. ഇത് ആർസി ബുക്കിൽ ചേർത്ത് നൽകി കഴിഞ്ഞാൽ അത് നിയമവിധേയമാകും. പിന്നീട് പിഴയീടാക്കുകയും ഇല്ല.

റോഡുകൾ സുരക്ഷിതമാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ഇ-ചെലാൻ സംവിധാനം പ്രാബല്യത്തിലായതോടെ നിയമം നടപ്പാക്കൽ കുറച്ചുകൂടി കാര്യക്ഷമമായെന്ന് മാത്രം. റോഡിലെ നിയമലംഘകരെ മാത്രമല്ല, ഈ വ്യാജ പ്രചാരണത്തിന് പുറകിലെ നിയമലംഘകർക്കെതിരെ കൂടി കേസ് ഫയൽ ചെയ്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

Story Highlights alloy wheen motoer vehicle department fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top