മുരളീധരനായി വിജയ് സേതുപതി; ‘800’ന്റെ മോഷൻ പോസ്റ്റർ പുറത്ത്

800 vijay sethupathi Muttiah

ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ്റെ ബയോപിക്കായ 800 എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. തമിഴ് നടൻ വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുക. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ടെസ്റ്റ് വിക്കറ്റിലെ 800 വിക്കറ്റ് നേട്ടമാണ് ചിത്രത്തിന് ഇത്തരത്തിൽ പേരിടാൻ കാരണം.

മുരളിയുടെ ബാല്യകാലം മുതലുള്ള പ്രധാനപ്പെട്ട സംഭവവികാസങ്ങൾ മോഷൻ പോസ്റ്ററിൽ കാണിക്കുന്നുണ്ട്. ശ്രീലങ്കയിലെ ബാല്യകാലവും ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്തതും അത് പരിഹരിച്ച് തിരിച്ചുവന്നതും പാകിസ്താനിൽ വെച്ച് ശ്രീലങ്കൻ ടീമിനെതിരെ ഉണ്ടായ ഭീകരാക്രമണവുമൊക്കെ മോഷൻ പോസ്റ്ററിൽ പ്രതിപാദിക്കുന്നുണ്ട്.

Read Also : ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മുരളീധരനായി വിജയ് സേതുപതി

എം എസ് ശ്രീപതി സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് മൂവി ട്രെയ്ൻ മോഷൻ പിക്‌ചേഴ്‌സും ഡാർ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ്. ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ്. ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്’ വിജയ് സേതുപതി അറിയിച്ചിരുന്നു. മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണ്, എന്നാൽ അദ്ദേഹം സിനിമയോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു.

ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ പെട്ട ഒരു താരമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് കരിയറിൽ ആദ്യമായി 800 വിക്കറ്റുകൾ തികയ്ക്കുന്ന താരമാണ് മുരളി. ടെസ്റ്റ് കരിയറിൽ 800 വിക്കറ്റുകൾ ഉള്ള ഒരേയൊരു താരമാണ് മുരളി. ഏകദിനത്തിൽ 534 വിക്കറ്റുകളും താരത്തിനുണ്ട്. കൊച്ചി ടസ്കേഴ്സ് ഉൾപ്പെടെ വിവിധ ഐപിഎൽ ടീമുകളിലും മുരളി കളിച്ചിട്ടുണ്ട്.

Story Highlights 800 vijay sethupathi movie motion poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top