രണ്ടില മാറ്റി; പശ്ചാത്തലത്തിൽ ചുവപ്പ് പൂശി: പാർട്ടി ആസ്ഥാനത്തിലെ ബോർഡിൽ മാറ്റം വരുത്തി കേരള കോൺഗ്രസ്

kerala congress board change

ഇടതുമുന്നണിയിൽ പ്രവേശിച്ചതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി ആസ്ഥാനത്തിലെ ബോർഡിൽ മാറ്റം വരുത്തി കേരള കോൺഗ്രസ് (എം). ബോർഡിൽ ഉണ്ടായിരുന്ന രണ്ടില ചിഹ്നം മാറ്റി മാണിയുടെ ചിത്രം വെച്ചു. ഒപ്പം, പശ്ചാത്തലത്തിൽ ചുവന്ന ചായവും പൂശി. ജോസ് പക്ഷത്തിൻ്റെ നേതൃയോഗം അവസാനിച്ചതിനു പിന്നാലെ ഇടതുമുന്നണി പ്രവേശനത്തിനു മുൻപ് തന്നെ ബോർഡിൽ മാറ്റം വരുത്തിയിരുന്നു.

Read Also : കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

യുഡിഎഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ജോസ് കെ മാണി ആരംഭിച്ചത്. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Read Also : കേരളാ കോൺഗ്രസ് യുഡിഎഫ് വിടുന്നത് 38 വർഷങ്ങൾക്ക് ശേഷം; പിളർന്നും ചേർന്നും കേരളാ കോൺഗ്രസ്; ചരിത്രം ഇങ്ങനെ

യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് പാർട്ടിയെ പുറത്താക്കിയിട്ട് മൂന്ന് മാസമായെന്നും, തങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു ചർച്ചയും നടന്നില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. പ്രതിപക്ഷം ഭാരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ തങ്ങളുടെ എംഎൽഎമാരുമായി ബന്ധപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിനെ തകർക്കാനുള്ള അജണ്ഡയാണ് നടന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.

Story Highlights kerala congress m board change

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top