ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കും

ലാവലിന്‍ കേസ് നവംബര്‍ അഞ്ചിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇന്ന് അവസാന കേസായി പരിഗണിക്കാനായിരുന്നു തീരുമാനമെങ്കിലും കോടതി സമയം അവസാനിച്ചതിനാല്‍ ലാവലിന്‍ കേസ് പരിഗണിച്ചില്ല. രേഖകളും തെളിവുകളും സമര്‍പ്പിക്കാന്‍ സിബിഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു.

വാദമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ് കോടതിക്ക് സിബിഐ കൈമാറിയിരുന്നെങ്കിലും, അതിന്റെ പകര്‍പ്പ് ഇന്നും കക്ഷികളുടെ അഭിഭാഷകര്‍ക്ക് കൈമാറിയില്ല.

Story Highlights Lavalin case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top