മതനിന്ദ ആരോപിച്ച് പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു

മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു. പാരീസിലാണ് സംഭവം. ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയാണ് കൊല്ലപ്പെട്ടത്. കൊലയാളി പിന്നീട് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കോൺഫ്ലാൻസ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഭീകരർ വിജയിക്കില്ലെന്ന് പ്രഖ്യാപിച്ചു.

ഒരു മാസം മുമ്പ് സാമുവൽ പാറ്റി വിദ്യാർത്ഥികളെ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു. മുസ്ലീം വിദ്യാർത്ഥികളോട് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോവാൻ അഭ്യർഥിച്ചതിനുശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാർട്ടൂൺ കാണിച്ചത്.

Story Highlights teacher beheaded in paris

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top