‘കില്ലര്‍ ജോണി’ വെബ് സീരീസുമായി സംവിധായകന്‍ മെക്കാര്‍ട്ടിന്‍

വെബ് സീരീസുമായി സംവിധായകന്‍ മെക്കാര്‍ട്ടിന്‍. കില്ലര്‍ ജോണിയെന്നാണ് സീരീസിന് പേരിട്ടിരിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്‍ ടീമിലെ മെക്കാര്‍ട്ടിന്‍ സംവിധായകന്റെ കുപ്പായം അണിയുന്നത്. വെബ് സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് സോഹന്‍ സീനുലാലാണ്.
ഹിപ്പോ പ്രൈമിന്റെ ബാനറിലാണ് വെബ് സീരീസ് ഒരുങ്ങുന്നത്. സീരീസിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സീരീസിന് തിരക്കഥ എഴുതിയിരിക്കുന്നതും മെക്കാര്‍ട്ടിനാണ്.
Read Also : എം എസ് ധോണി വെബ് സീരീസ് നിർമ്മിക്കുന്നു
റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം മെക്കാര്‍ട്ടില്‍ വിനോദ മേഖലയില്‍ വീണ്ടും സജീവമാകുകയാണ്. ഇരുവരും ചേര്‍ന്ന് നിരവധി കോമഡി ഹിറ്റുകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. പുതുക്കോട്ടയിലെ പുതുമണവാളന്‍, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, എന്നിങ്ങനെ നിരവധി സിനിമകള്‍ ഇവരുടെതായി ഉണ്ട്. കില്ലര്‍ ജോണി വെബ് സീരീസ് നിര്‍മിക്കുന്നത് സജീഷ് മഞ്ചേരിയാണ്. ക്യാമറ-ബിനു കുര്യന്‍. അടുത്ത മാസം സീരീസ് റിലീസ് ചെയ്യുമെന്നാണ് വിവരം.
Story Highlights -rafi mecartin, mecartin, web series, killer johny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here