നെറ്റ്‌വർക്ക് തകരാറ്; കേരളത്തിൽ ‘വി’യുടെ സേവനം തടസപ്പെട്ടു

vi network issue kerala

നെറ്റ്‍വർക്ക് തകരാറിനെ തുടർന്ന് കേരളത്തിൽ വോഡഫോൺ, ഐഡിയ സംയുക്ത നെറ്റ്‍വർക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വി അധികൃതർ അറിയിച്ചു.

Read Also : വോഡഫോൺ-ഐഡിയ ഇനി പുതിയ പേരിൽ; ‘വി’ ബ്രാൻഡിന്റെ താരിഫ് പാക്കുകൾ പുറത്ത്

കഴിഞ്ഞ ദിവസം, വി ഡേറ്റ റോൾ ഓവർ സംവിധാനം അവതരിപ്പിച്ചിരുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിച്ചിട്ട് ബാക്കിയുള്ള ഡേറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാം എന്നതായിരുന്നു ഓഫർ. അടുത്ത വർഷം ജനുവരി 19 വരെയാണ് ഈ ഓഫർ നിലനിൽക്കുക. 249 രൂപ മുതലുള്ള റീചാർജുകളിൽ ഈ സേവനം ലഭിക്കും.

Story Highlights vi network issue in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top