സിപിഐഎമ്മിന് പുതുതായി ലഭിച്ച ന്യായീകരണ തൊഴിലാളിയാണ് രാഹുല്‍ ഗാന്ധി; എം.ടി. രമേഷ്

സിപിഐഎമ്മിന് പുതുതായി ലഭിച്ച ന്യായീകരണ തൊഴിലാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് എം.ടി. രമേഷ.്
ബിഹാറിലെ സഖ്യം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയോജിക്കുന്നുണ്ടോയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും എം.ടി. രമേഷ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും രാഹുല്‍ ഗാന്ധി ഒന്നും മിണ്ടിയില്ലെന്നും എം.ടി. രമേഷ് കുറ്റപ്പെടുത്തി.
പുറത്തു വരുന്ന പ്രതികളുടെ മൊഴികളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും എം.ടി. രമേഷ് ആവശ്യപ്പെട്ടു. ശോഭാ സുരേന്ദ്രന്‍ ബിജെപി പരിപാടികളില്‍ നിന്ന് എന്ത് കൊണ്ട് വിട്ടു നില്‍ക്കുന്നുവെന്ന ചോദ്യത്തിന് അവരുടെ പാര്‍ലമെന്റ് മണ്ഡലത്തിലെ പരിപാടികളില്‍ ശോഭാ സുരേന്ദ്രന്‍ സജീവമാണെന്നായിരുന്നു എം.ടി. രമേഷിന്റെ മറുപടി.
Story Highlights – Rahul Gandhi is the new justification worker for the CPI (M); M.T. Ramesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here