കോഴിക്കോട്ട് ഇരുനില കെട്ടിടം തകര്‍ന്നു; അഗ്നിശമന സേന പുറത്തെത്തിച്ച ആള്‍ മരിച്ചു

building collapsed

കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. അഗ്നി ശമന സേന കെട്ടിടത്തിന് ഉള്ളില്‍ നിന്ന് പുറത്ത് എത്തിച്ച ശേഷമായിരുന്നു രാമചന്ദ്രന്റെ മരണം.

Read Also : അഗ്നിശമന സേനാംഗത്തിന് കൊവിഡ്; മലപ്പുറം ജില്ലയില്‍ 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

ഇദ്ദേഹത്തിന്റെ ഫാന്‍സി സ്റ്റോറിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് പൊളിഞ്ഞ് വീണ കെട്ടിടത്തിലെ മുറിക്കുള്ളിലാണ്. കെട്ടിടത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നെന്നും വിവരം. മീഞ്ചന്ത ഫയര്‍ഫോഴ്‌സാണ് തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന രാമചന്ദ്രനെ പുറത്തെത്തിച്ചത്.

Story Highlights building collapsed, man died, kozhikkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top