മലപ്പുറം വളാഞ്ചേരിയിൽ മകളെ പീഡിപ്പിക്കാൻ കൂട്ട് നിന്ന യുവതിയും കാമുകനും അറസ്റ്റിൽ

മലപ്പുറം വളാഞ്ചേരിയിൽ മകളെ പീഡിപ്പിക്കാൻ കൂട്ട് നിന്ന യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. ഇരുവരും ഒളിച്ചു താമസിക്കുതിനിടെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശികളായ യുവതിയെയും കാമുകൻ സുഭാഷിനെയുമാണ് വളാഞ്ചേരിപൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ജെ.ജെ. ആക്ടും ചുമത്തിയിട്ടുണ്ട്.
2019 ൽ മലപ്പുറം വളാഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 9 വയസുകാരിയായ മകളെ കാമുകൻ ലൈംഗികമായി ചൂഷണം ചെയ്തത് അറിഞ്ഞിട്ടും മാതാവ് കൃത്യത്തിന് കൂട്ടുനിൽക്കുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് മാതാവ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷമായി തമിഴ്‌നാട് , കർണ്ണാടക എന്നിവിടങ്ങളിൽ താമസിച്ച് വരികയായിരുന്നു ഇരുവരും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Story Highlights – Woman and her boyfriend arrested for molesting daughter in Malappuram Valanchery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here