പ്രീസീസൺ ഫ്രണ്ട്‌ലി; രാഹുൽ കെപിയുടെ ഇരട്ട ഗോളിൽ ഹൈദരാബാദിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്

kerala blasters hyderabad preseason

ഐഎസ്എൽ സീസണു മുന്നോടിയായി നടത്തിയ ഫ്രണ്ട്‌ലി മാച്ചിൽ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. രണ്ടു ഗോളുകളും മലയാളി യുവതാരം രാഹുൽ കെപിയാണ് സ്കോർ ചെയ്തത്.

Read Also : ‘മഞ്ഞപ്പടയൊരുക്കം’: ഗോവയിൽ പ്രീ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

വിദേശ താരങ്ങളെയൊന്നും ഉൾപ്പെടുത്താതെ ഇന്ത്യൻ താരങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. മികച്ച പ്രകടനമാണ് ഇന്ത്യയുടെ യുവനിര കാഴ്ച വെച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിശീലകനായി ചുമതലയേറ്റതിനു ശേഷമുള്ള കിബു വിക്കൂനയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്ന് നടന്നത്. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ മത്സരങ്ങൾ കളിക്കു, കൊവിഡ് സാഹചര്യം ആയതിനാൽ ഐഎസ്എൽ ക്ലബുകളുമായി മാത്രമേ സൗഹൃദ മത്സരങ്ങൾ കളിക്കൂ.

നവംബർ 21നാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താൻ പരിഗണിച്ചിരുന്നു എങ്കിലും ഒടുവിൽ ഗോവക്ക് നറുക്ക് വീഴുകയായിരുന്നു.

Read Also : 6 ഐഎസ്എൽ താരങ്ങൾക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകൾ താരതമ്യേന കുറഞ്ഞിരിക്കുന്ന സ്ഥലം എന്നതിനാലാണ് ഗോവയെ ലീഗ് നടത്താനായി തെരഞ്ഞെടുത്തത്. ഒപ്പം, മതിയായ സ്റ്റേഡിയങ്ങൾ ഉണ്ടെന്നുള്ളതും ഗോവയ്ക്ക് ഗുണമായി. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേദിയം, വാസ്കോയിലെ തിലക് മൈദാൻ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

Story Highlights kerala blasters won against hyderabad fc in preseason friendly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top