രണ്ടാമത് ഹൃദയ ശസ്ത്ര ക്രിയ; സുഖം പ്രാപിച്ചു വരുന്നതായി അർണോൾഡ് ഷ്വാർസ്‌നെഗർ

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹോളിവുഡ് താരം അർണോൾഡ് ഷ്വാർസ്‌നെഗർ സുഖം പ്രാപിച്ചു. അർണോൾഡ് ഷ്വാർസ്‌നെഗർ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ സ്റ്റാഫുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് താരം ആരോഗ്യ നില തൃപ്തികരമെന്ന് ആരാധകരെ അറിയിച്ചത്.

1997 ൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അർണോൾഡിന് പൾമോണറി വാൽവ് ഘടിപ്പിച്ചത്. ശേഷം 2018 ൽ ഇത് വീണ്ടും മാറ്റി ഘടിപ്പിച്ചിരുന്നു.

Story Highlights Second heart surgery; Arnold Schwarzenegger says he is recovering

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top