കൊച്ചിയിൽ അവയവക്കച്ചവട മാഫിയ സജീവമാകുന്നു; ലോക്ക്ഡൗൺ കാലത്ത് വ്യക്ക നഷ്ട്ടമായത് ആറ് സ്ത്രീകൾക്ക്

six women lost kidney during lockdown

കൊച്ചിയിൽ അവയവദാന മാഫിയ സജീവമാകുന്നു. ലോക്ക്ഡൗൺ കാലത്ത് ജില്ലയിൽ വ്യക്ക നഷ്ട്ടമായത് ആറ് സ്ത്രീകൾക്കാണ്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിലായി കൊച്ചിയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

വൃക്ക നഷ്ട്ടമായ രണ്ട് സ്ത്രീകളുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അവയവ കച്ചവട മാഫിയ നൽകിയത് ഏഴ് ലക്ഷം രൂപയാണെന്ന് ഇവർ മൊഴി നൽകി. അവയവ കച്ചവടത്തിന് സ്വകാര്യ ആശുപത്രികളും ഒത്താശ ചെയ്യുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ ലക്ഷ്യം വച്ചാണ് അവയവമാഫിയ പ്രവർത്തിക്കുന്നത്. വൃക്ക എടുത്ത സ്ത്രീയെ പിന്നീട് ഏജന്റാക്കി മാറ്റിയാണ് പ്രവർത്തനം. അവയവ മാഫിയയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മൂന്ന് കോളനികളിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും അവയക്കച്ചവടത്തിന് ഏജന്റുമാരുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ക്രൈം ബ്രാഞ്ചിന്റെ വിശദമായ അന്വേഷണത്തിലാണ് കണ്ടെത്തൽ. അഞ്ച് ലക്ഷം രൂപയാണ് ഏജന്റുമാർ കൈപ്പറ്റുന്നത്. അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നത് കോളനികൾ കേന്ദ്രീകരിച്ചാണ്. കൊടുങ്ങല്ലൂരിലെ രണ്ട് കോളനികൾ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണം നടന്നിരുന്നു.

പത്ത് ലക്ഷം രൂപയാണ് അവയവം സ്വീകരിക്കുന്ന വ്യക്തിയിൽ നിന്ന് ഏജന്റുമാർ ഈടാക്കുന്നത്. തുടർന്ന് അഞ്ച് ലക്ഷം വൃക്ക നൽകുന്ന വ്യക്തിക്കും. അഞ്ച് ലക്ഷം ഏജന്റുമാരും പങ്കിട്ടെടുക്കും. എന്നാൽ വൃക്ക നൽകുന്ന വ്യക്തിക്ക് പണം നൽകാതെയും തട്ടിപ്പ് നടക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലടക്കം ഇത്തരത്തിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്.

Read Also : അവയക്കച്ചവടം പിടിമുറുക്കുന്നു; സംസ്ഥാനത്തെ ആശുപത്രികളിൽ ഏജന്റുമാരുടെ മാഫിയ

കൊടുങ്ങല്ലൂരിൽ നടന്ന ചില സാമ്പത്തിക വിനിമയങ്ങളിലുണ്ടായ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് അവയവ മാഫിയയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. തൃശൂർ എസ് പി സുദർശനായിരുന്നു അന്വേഷണ ചുമതല. അതേസമം, അവയവദാതാവും സ്വീകരിക്കുന്നയാളും പ്രതിയാകുമെന്നതാണ് അന്വേഷണത്തിന് തടസമാകുന്നതെന്ന് പൊലീസ് പറയുന്നു.
സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

Read Also : ലോക്ക്ഡൗൺ കാലം ചൂഷണം ചെയ്ത് വൃക്ക മാഫിയ; കൊച്ചിയിൽ മാത്രം അഞ്ച് പേർക്ക് വൃക്ക നഷ്ടമായി

ജില്ലയിൽ പ്രവർത്തിക്കുന്ന വൃക്ക മാഫിയയെ കുറിച്ച് ട്വന്റിഫോർ നേരത്തെ തന്നെ വാർത്ത പുറത്തുവിട്ടിരുന്നു. അന്ന് ട്വന്റിഫോർ പുറത്തുവിട്ട എക്‌സക്ലൂസിവ് റിപ്പോർട്ട് പ്രകാരം ലോക്ഡൗൺ കാലത്ത് കൊച്ചിയിൽ മാത്രം അഞ്ച് വീട്ടമ്മമാർക്ക് വൃക്ക നഷ്ടപെട്ടിരുന്നു. കടബാധ്യതയും, കഷ്ട്ടപാടുമുള്ള വീട്ടമ്മമാരെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്താണ് അവയവ കച്ചവട മാഫിയ വലയിൽ വീഴ്ത്തുന്നത്. കൊവിഡ് കാലത്തെ ദാരിദ്ര്യം മൂലം അഞ്ച് വീട്ടമ്മമാരാണ് കൊച്ചിയിലെ രണ്ട് കോളനികളിൽ വ്യക്ക കച്ചവടം നടത്തിയത്. കൊച്ചിയിലെ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം ഒരു വൃക്ക വിൽപ്പന സംഘത്തെ ട്വന്റിഫോർ സംഘം സമീപിച്ചു. ഈ വിൽപന സംഘത്തിൽ നിന്നാണ് ട്വന്റിഫോറിന് വൃക്ക മാഫിയയുടെ പ്രവർത്തനത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുന്നത്. ഇതിനോടകം 30 ലധികം വീട്ടമ്മമാരുടെ വ്യക്കകൾ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് ഈ ഏജന്റുമാർ ട്വന്റിഫോറിനോട് പറയുന്നത്.

Story Highlights six women lost kidney during lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top