ഡയാന രാജകുമാരിയുടെ അതേ വാച്ച് അണിഞ്ഞ് മേഗനും

സെലിബ്രേറ്റി വ്യക്തത്വങ്ങളിൽ ജീവിതത്തിലെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധ നേടുന്നവരാണ് ഹാരിരാജകുമാരനും മേഗൻ മാർക്കലും. വ്യത്യസ്തത നിറഞ്ഞ ഇവരുടെ പ്രവർത്തികൾ പലപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുമുണ്ട്. ഇക്കുറി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് മേഗൻ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ അണിഞ്ഞിരുന്ന വാച്ചിനെ കുറിച്ചാണ്. ഡയാന രാജകുമാരിയുടെ കൈയിലുണ്ടായിരുന്ന പ്രസിദ്ധമായ സ്വർണ കാർട്ടിയർ വാച്ചിന്റെ അതേ മോഡലാണ് മേഗനും അണിഞ്ഞിരുന്നത്. ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായാണ് മേഗൻ ഈ വാച്ച് അണിഞ്ഞിരിക്കുന്നതെന്നാണ് മേഗന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കുറിപ്പ്.

ടൈം100 ടോക്സ്സിന്റെ സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കാനെത്തിയ വേളയിൽ പകർത്തിയ ചിത്രമാണ് മേഗൻ വാച്ചിനെ കുറിച്ച് വിവരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഡയാന രാജകുമാരി അണിഞ്ഞിരുന്ന കാർട്ടിയർ ടാങ്ക് ഫാഞ്ചൈസ് വാച്ച് മോഡലാണ് മേഗനും അണിഞ്ഞിരുന്നത് എന്നാൽ വാച്ച് ഡയാനയുടേത് അല്ല. 2012 ലാണഅ മേഗൻ ഈ വാച്ച് സ്വന്തമാക്കുന്നത്. തനിക്ക് ഒരു മകൾ ഉണ്ടാകുമ്പോൾ ഈ വാച്ച് മകൾക്ക് സമ്മാനിക്കുമെന്നും ഹലോ മാഗസിന് നൽകിയ അഭിമുഖത്തിൽ മേഗൻ വ്യക്തമാക്കി.

Story Highlights megan wearing the same watch as princess diana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top